Posted On
date_range Updated On
date_range വീണ്ടും അധികാരത്തിലേറാൻ ജനം ആശീർവദിക്കണം -മോദി
ന്യൂഡൽഹി: ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിന് വീണ്ടും അധികാരത്തിലേറാൻ ആശീർവദിക്കണമെന്ന് ജനങ്ങളോട് പ് രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ട്വിറ്റർ സന്ദേശത്തിലാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്തത്.
‘മുമ്പ് അസാധ്യമായത് ഇപ്പോൾ സാധ്യമായിരിക്കുന്നു’ എന്ന തലക്കെട്ടിൽ തുടങ്ങുന്ന സന്ദേശം ഇങ്ങനെ പോകുന്നു: ‘‘നീണ്ട 70 വർഷത്തിനിടെ സാധ്യമാകാത്ത അടിസ്ഥാന ആവശ്യങ്ങൾ സാധ്യമാക്കാനാണ് കഴിഞ്ഞ അഞ്ചു വർഷം സർക്കാർ ചെലവഴിച്ചത്. ശക്തവും സുരക്ഷിതവുമായ ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഇേപ്പാൾ സമയമായിരിക്കുന്നു.
ബി.ജെ.പി ഭരണത്തിൽ രാജ്യത്ത് ആദ്യമായി 2.5 കോടി കുടുംബങ്ങൾക്ക് വൈദ്യുതി ലഭിച്ചു. 1.5 കോടി ജനങ്ങൾക്ക് സ്വന്തം വീട് നിർമിച്ചുനൽകാനായി. ശരിയായ സമീപനവും ദീർഘവീക്ഷണവും ഉണ്ടെങ്കിൽ അസാധ്യമായത് ഒന്നും ഇല്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു.’’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.