2018ൽ പ്രതിദിനം 30,000 തൊഴിലവസരങ്ങൾ മോദി തകർത്തു- രാഹുൽ

ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ൽ പ്രതിദിനം 30,000 തൊഴിലവസരങ്ങൾ തകർത്തെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മണിപ്പൂരിലെ ഇംഫാലിൽ പൊതുപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ. ഇന്ത്യയിൽ രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മോദി വാഗ്ദാനം നൽകിയിരുന്നെങ്കിലും 2018ൽ ഒരു കോടിയിലധികം തൊഴിലവസരങ്ങൾ നശിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.

ഓരോ വർഷവും രണ്ട് കോടി തൊഴിലവസരങ്ങളാണ് മോദി വാഗ്ദാനം ചെയ്തിരുന്നത്. വാസ്തവത്തിൽ, 2018 ൽ മോദി സർക്കാർ രാജ്യത്ത് ഒരു കോടി തൊഴിലവസരങ്ങൾ തകർക്കുകയായിരുന്നെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു-രാഹുൽ പറഞ്ഞു. ഒരൊറ്റ തൊഴിൽ അവസരം പോലും മോദി സൃഷ്ടിച്ചില്ല. 2018 ൽ ദിനംപ്രതി 30,000 തൊഴിലവസരങ്ങൾ മോദി നശിപ്പിച്ചു.

ഇന്ത്യയിലെ, പ്രത്യേകിച്ച് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മ പരിഹരിക്കേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നോട്ട് നിരോധനം നടപ്പാക്കിയ പ്രധാനമന്ത്രിക്ക് സാമ്പത്തിക കാര്യങ്ങൾ മനസ്സിലാകുന്നില്ലെന്നും രാഹുൽ പറഞ്ഞു.

Tags:    
News Summary - Narendra Modi govt destroyed 30,000 jobs everyday in 2018: Rahul Gandhi- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.