ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രിയാകാന്‍ മനോഹര്‍ പരീകര്‍ രാജിവെക്കുന്നതിനാല്‍ കേന്ദ്രമന്ത്രിസഭ പുന:സംഘടന ഉടനുണ്ടാകും. സുപ്രധാന വകുപ്പ് ആര്‍ക്കു നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ളെങ്കിലും കരസേനാ മുന്‍ മേധാവിയായ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പരിഗണിക്കപ്പെടുന്നുണ്ട്. യു.പിയിലെ ഗാസിയാബാദില്‍നിന്നുള്ള ലോക്സഭാംഗത്തെ പ്രതിരോധമന്ത്രിയാക്കി ഉയര്‍ത്തുന്നത് തെരഞ്ഞെടുപ്പു വിജയത്തിന് യു.പിക്കാര്‍ക്ക് നല്‍കുന്ന ഒരു പാരിതോഷികം കൂടിയാകും. ഇതിനൊപ്പം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുന്‍നിര്‍ത്തി മറ്റുചില വകുപ്പുമാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്.
മന്ത്രിയാക്കാന്‍ മികവുള്ളവരുടെ പോരായ്മ വന്നപ്പോഴാണ് മനോഹര്‍ പരീകറെ ഗോവ മുഖ്യമന്ത്രിസ്ഥാനം രാജിവെപ്പിച്ച് പ്രതിരോധമന്ത്രിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താല്‍പര്യമെടുത്തപ്പോള്‍ കേന്ദ്രമന്ത്രിപദത്തിലത്തെിയ പരീകര്‍ക്ക് സംസ്ഥാന രാഷ്ട്രീയത്തിലായിരുന്നു എന്നും താല്‍പര്യം. കേന്ദ്രമന്ത്രിയാണെങ്കിലും ഗോവയില്‍ അദ്ദേഹം കറങ്ങിക്കളിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തുകയെന്ന ദൗത്യം മോദി ഏല്‍പിച്ചുകൊടുത്തതോടെ പ്രതിരോധമന്ത്രാലയത്തിലെ വിരുന്നുകാരനായി പരീകര്‍ മാറിപ്പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.