ബംഗളൂരു: തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഇൻഫോസിസ് ചെയർമാൻ നാരായണ മൂർത്തിയും ഭാര്യ സുധ മൂർത്തിയും. വോട്ട് ചെയ്യാൻ താൻ യുവജനങ്ങളോട് എപ്പോഴും പറയാറുണ്ടെന്ന് നാരായണ മൂർത്തി പറഞ്ഞു. വോട്ട് ചെയ്താൽ യുവജനങ്ങൾക്ക് സംസാരിക്കാൻ അധികാരമുണ്ടെന്നും ഇല്ലെങ്കിൽ അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്ത് കൊണ്ട് വോട്ട് ചെയ്യണമെന്ന് യുവാക്കളോട് ഉപദേശിക്കേണ്ടത് മുതിർന്നവരുടെ ഉത്തരവാദിത്തമാണ്. ഇത് തന്‍റെ മാതാപിതാക്കളിൽ നിന്നാണ് മനസിലാക്കിയത്. ആദ്യം നമ്മൾ വോട്ട് ചെയ്തിട്ട് ഇത് കൊള്ളാം, ഇത് നല്ലതല്ല എന്ന് പറയാം. എന്നാൽ, വോട്ട് ചെയ്യാതെ വിമർശിക്കാൻ നമുക്ക് അവകാശമില്ലെന്നും മൂർത്തി വ്യക്തമാക്കി.
വോട്ടെടുപ്പ് ജനാധിപത്യത്തിന്‍റെ പവിത്രമായ ഭാഗമാണെന്ന് സുധ മൂർത്തി പറഞ്ഞു. ദയവായി ഞങ്ങളെ നോക്കൂ, ഞങ്ങൾ പ്രായമായവരാണ്. രാവിലെ ആറു മണിക്ക് എഴുന്നേറ്റ ഞങ്ങൾ പോളിങ് ബൂത്തിൽ വന്ന് വോട്ട് ചെയ്യുകയാണെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.