എല്ലാ സ്കൂളുകളിലും നാപ്കിന്‍ വെൻഡിങ് മെഷീനുകള്‍ സ്ഥാപിക്കും: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പെൺകുട്ടികൾ പഠിക്കുന്ന എല്ലാ സ്കൂളുകളിലും നാപ്കിൻ വെൻഡിങ്മെഷീനുകൾ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. ഫേസ് ബുക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ബോയ്സ് സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒരുക്കങ്ങൾ മെയ് 27ന് പൂർത്തിയാക്കും.

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 20നാണ് പ്രഖ്യാപിക്കുക. പരീക്ഷയുടെ മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത 3006 അധ്യാപകർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. മെയ് 25ന് ഹയർസെക്കൻഡറി പരീക്ഷാഫലവും പ്രഖ്യാപിക്കും.

Tags:    
News Summary - napkin vending machine in all schools: v sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.