പട്ന മെഡിക്കൽ കോളജിൽ വെള്ളം കയറി;  ഐ.സി.യുവിൽ മീനുകൾ

പട്ന: കനത്ത മഴയെ തുടർന്ന് പട്നയിലെ നളന്ദ മെഡിക്കൽ കോളജ് ആശുപത്രി വെള്ളത്തിലായി. വെള്ളത്തിൽ മുങ്ങിയ തീവ്രപരിചരണ വിഭാഗത്തിലൂടെ (ഐ.സി.യു) മീനുകൾ നീന്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വൃത്തിഹീനമായ വെള്ളം നിറഞ്ഞ മുറിയിൽ രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും നിർബന്ധിതരായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി പട്നയിൽ കനത്ത മഴയാണുള്ളത്. മഴ കനത്തതോടെ തെരുവിൽനിന്നുള്ള വെള്ളം ആശുപത്രി ഐ.സി.യുവിലേക്കുമെത്തുകയായിരുന്നു. 

തലസ്ഥാന നഗരിയിലെ രണ്ടാമത്തെ വലിയ ആശുപത്രിയാണ് നളന്ദ മെഡിക്കൽ കോളേജ്. 100 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഇവിടെ 750 കിടക്കകളുണ്ട്.

Tags:    
News Summary - Nalanda Hospital flooded with rainwater, fish swim inside ICU- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.