വോട്ട്​ ചെയ്യുന്നതിന്​ മുമ്പ്​ നിങ്ങളുടെ കുടുംബത്തോട്​ ചെയ്​ത അനീതി ഓർമ്മ വേണം- നജീബിൻെറ ഉമ്മ

ന്യൂഡൽഹി: വോട്ട് ചെയ്യുന്നതിന് മുമ്പ് നിങ്ങളോടും നിങ്ങളുടെ കുടുംബത്തിനോടും ചെയ്ത അക്രമവും അനീതിയും ഓര് ‍മ്മ വേണമെന്നും അതനുസരിച്ച്​ വോട്ട്​ ചെയ്യണമെന്നും കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമദിൻെറ ഉമ്മ ഫാത ്തിമ നഫീസ്. ഇന്ന് രാവിലെ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഫാത്തിമ നഫീസ് വോട്ട് ചെയ്ത വിവരം അറിയിച്ചത്.

നേരത്തെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിച്ചിരുന്നെന്ന് ഫാത്തിമ നഫീസ് വെളിപ്പെടുത്തിയിരുന്നു. പക്ഷെ എല്ലാവരുടെയും ക്ഷണം നിരസിച്ച ഫാത്തിമ നഫീസ് രാജ്യത്തിന്റെ കാവല്‍ക്കാരനാണ് മോദിയെങ്കില്‍ തന്റെ മകന്റെ തിരോധാനത്തിന് പിന്നിലും അദ്ദേഹമാണെന്ന് പറഞ്ഞിരുന്നു. രാജ്യത്തിന്റെ കാവൽക്കാരൻ തന്റെ മകനെ കണ്ടെത്തി തരണമെന്നാണ് ഫാത്തിമ നഫീസ് ആവശ്യപ്പെട്ടത്.

ജെ.എൻ.യു വിദ്യാർഥിയായിരുന്ന 27കാരനായ നജീബ് അഹമ്മദിനെ 2016 ഒക്ടോബർ പതിനഞ്ചിന് കോളേജ് ഹോസ്റ്റലിൽ എ.ബി.വി.പി വിദ്യാർഥികളുമായുണ്ടായ സംഘട്ടനത്തെ തുടർന്ന് കാണാതാവുകയായിരുന്നു.

Full View
Tags:    
News Summary - najeeb mother cast vote-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.