ന്യൂഡൽഹി: ഹൃദയം തകരുന്ന വിധിയാണ് ഹൈകോടതിയിൽ നിന്നുണ്ടായതെന്ന് നജീബ് അഹ്മദിെൻറ മാതാവ് ഫാത്തിമ നഫീസ്. ഉത്തർപ്രദേശിലെ ബദായുനിൽനിന്ന് വിധികേൾക്കാൻ ഡൽഹിയിലെത്തിയതായിരുന്നു ഏറെ നാളായി മകനുേവണ്ടി അലയുകയായിരുന്ന ആ മാതാവ്.
നജീബ് അഹ്മദിെൻറ തിരോധാനവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി. കുറ്റവാളികളെ സംരക്ഷിക്കുന്ന പക്ഷപാത അന്വേഷണമാണ് സി.ബി.െഎയുടെ ഭാഗത്ത് നിന്നുണ്ടായത്. നീതി ലഭിക്കാൻ ഏതറ്റംവരെ പോകുമെന്നും അവർ പറഞ്ഞു.
സി.ബി.െഎ, ഡൽഹി പൊലീസ് തുടങ്ങിയവർ മോദി സർക്കാറിെൻറ പാവകളായി മാറിയിരിക്കുകയാണെന്ന് ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡൻറ് സായ് ബാലാജി പ്രതികരിച്ചു. ൈഹേകാടതി വിധി കടുത്ത നിരാശയുളവാക്കുന്നതാണ്. സുപ്രീംകോടതിയെ സമീപിക്കുന്ന നജീബിെൻറ മാതാവിന് എല്ലാ സഹായവും നൽകുെമന്ന് ബാലാജി പറഞ്ഞു.
നജീബിന് നീതി ആവശ്യപ്പെട്ട് ബുധനാഴ്ച ഡൽഹിയിൽ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഫാത്തിമ നഫീസ്, രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല എന്നിവർ മണ്ഡി ഹൗസിൽനിന്ന് ജന്തർമന്തറിലേക്കുള്ള മാർച്ചിന് നേതൃതം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.