നഗ്രോട്ട സൈനിക കേന്ദ്രത്തില്‍ ഭീകരര്‍ക്കായി തെരച്ചില്‍

ജമ്മു: കഴിഞ്ഞ ദിവസം ഭീകരാക്രമണം നടന്ന നഗ്രോട്ട സൈനിക കേന്ദ്രത്തില്‍ ബുധനാഴ്ചയും സൈന്യം റെയ്ഡ് നടത്തി. കേന്ദ്രത്തില്‍ ഇനിയും ഭീകരര്‍ ഒളിച്ചിരിപ്പുണ്ടാകാമെന്ന നിഗമനത്തിലാണ് തെരച്ചില്‍. മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് നഗ്രോട്ടയിലത്തെി. ബുധനാഴ്ച ഉച്ചക്കുശേഷമാണ് അദ്ദേഹം ഇവിടെയത്തെിയത്.

സൈനിക കേന്ദ്രത്തില്‍ നടന്ന സംഭവങ്ങള്‍  മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ധരിപ്പിച്ചു. ജമ്മുവില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള സൈനിക കേന്ദ്രത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പൊലീസ് വേഷത്തിലത്തെിയ ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. രണ്ട് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ ഏഴ് സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് ഭീകരരെ വധിച്ചിരുന്നു.

അതിനിടെ, ബുധനാഴ്ച സൈന്യം നടത്തിയ തെരച്ചിലില്‍ പല നിര്‍ണായക വിവരങ്ങളും ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. അടുത്തിടെ പാകിസ്താനില്‍നിന്ന് നുഴഞ്ഞുകയറിയ സംഘമാണ് നഗ്രോട്ടയില്‍ പ്രവേശിച്ചതെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ളെങ്കിലും ഭീകരരുടെ മൃതദേഹങ്ങളില്‍നിന്ന് കണ്ടെടുത്ത ആയുധങ്ങളും മറ്റു സാധനങ്ങളും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ക്കരികെ പാക് നിര്‍മിത മരുന്നു പാക്കറ്റുകള്‍ കണ്ടത്തെിയിരുന്നു. കണ്ടെടുത്ത ആയുധങ്ങളും ഇതിന് അടിവരയിടുന്നു. ബോംബുള്‍പ്പെടെയുള്ള പല ആയുധങ്ങളും ഇവിടെനിന്ന് സൈന്യം നിര്‍വീര്യമാക്കിയിട്ടുണ്ട്.

പാക് നിര്‍മിത മൊബൈല്‍, വയര്‍ കട്ടര്‍, ബാന്‍ഡേജ്, പോളിത്തീന്‍ ഷീറ്റ് തുടങ്ങിയവയും ഇവിടെനിന്ന് സൈന്യം കണ്ടത്തെി.
പാര്‍ലമെന്‍റ് ആക്രമണകേസില്‍ തൂക്കിലേറ്റിയ അഫ്സല്‍ ഗുരുവിന്‍െറ വധത്തിന് പകരം ചോദിക്കാനത്തെിയവരാണ് നഗ്രോട്ടയിലത്തെിയതെന്നും സൂചനയുണ്ട്. ഇക്കാര്യം സൂചിപ്പിക്കുന്ന ചില ഉര്‍ദു കുറിപ്പുകളും സൈന്യം കണ്ടെടുത്തു.

 

Tags:    
News Summary - Nagrota army camp attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.