നാഗാലാൻഡിലെ 11 ബൂത്തുകളിൽ റീപോളിങ് തുടങ്ങി

കൊഹിമ: റീപോളിങ് പ്രഖ്യാപിച്ച നാഗാലാൻഡിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലെ 11 ബൂത്തുകളിൽ വോട്ടെടുപ്പ് തുടങ്ങി. തമംലു, പെരൺ, കൊഹിമ ടൗൺ, ചിസാമി, ഫെക്, തിസിറ്റ്, പൻഗ്രോ-കിഫൈർ, ലോഹിം-ചാരെ എന്നീ ബൂത്തുകളിലാണ് റീപോളിങ് നടക്കുന്നത്. 

ഫെബ്രുവരി 27നാണ് സംസ്ഥാനത്തെ 60 സീറ്റുകളിൽ 59 എണ്ണത്തിൽ വോട്ടെടുപ്പ് നടന്നത്. അന്നേ ദിവസം, വോട്ടെടുപ്പ് നടക്കവെ തിസിറ്റിലെ പോളിങ് സ്റ്റേഷന് മുമ്പിൽ സ്ഫോടനം നടന്നിരുന്നു. 

മാർച്ച് മൂന്നിനാണ് തെരഞ്ഞെടുപ്പ് നടന്ന നാഗാലാൻഡ്, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലെ ഫലം പ്രഖ്യാപിക്കുക. 


 

Tags:    
News Summary - Nagaland election: Re-polling in 11 polling stations started -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.