ജംഷീർ
Posted On
date_range Updated On
date_range ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ ദുരൂഹതയെന്ന്
ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടെന്ന സംഭവത്തിൽ ദുരൂഹത. ദേവർഷോല പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നാം ഡിവിഷൻ ഭാഗത്ത് താമസിക്കുന്ന ജംഷീർ (37) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. എന്നാൽ, സംഭവത്തിലെ ദുരൂഹത സംബന്ധിച്ച് പൊലീസും വനപാലകരും അന്വേഷിക്കുകയാണ്.
വെള്ളിയാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ യുവാവിന്‍റെ കൂടെ മറ്റ് ചിലരും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പരിക്കേറ്റ യുവാവിനെ ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്നാണ് വിവരം. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.