Posted On
date_range Updated On
date_range അസമിൽ അജ്ഞാത മൃതദേഹം പേപ്പർ കൂനയിൽ കണ്ടെത്തി
ഗുവാഹത്തി: അസമിലെ മച്ഘോവയിൽ അജ്ഞാത മൃതദേഹം പേപ്പർ കൂനയിൽ കണ്ടെത്തി. മച്ഘോവയിലെ ഫാൻസി ബസാറിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
വഴിയാത്രികരാണ് പേപ്പർ കൂനയിൽ മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് ഭറാലുംഖ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഗുവാഹത്തിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നവവധുവിന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു. സെലീമ ബീഗത്തിന്‍റെ മൃതദേഹം വീട്ടിലെ ശുചിമുറിയിലാണ് കണ്ടെത്തിയത്. ജലുക്ബാരിയിലെ ഗരിഗാവോണിന് സമീപം ഗാവോൻബുരാപാരയിലാണ് സംഭവം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.