ബിപ്ലവ്​ കുമാറിനെ വധിക്കാൻ ലഹരി മാഫിയ പദ്ധതിയി​െട്ടന്ന്​ ബി.ജെ.പി എം.എൽ.എ

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്​ കുമാറിനെ വധിക്കാൻ മ്യാൻമർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഹരിമാഫിയ പദ്ധതിയിട്ടിരുന്നുവെന്ന്​ ബി.ജെ.പി എം.എൽ.എ. ഏഷ്യയിലെ ഏറ്റവും വലിയ ലഹരികടത്തു മാഫിയ മ്യാൻമർ തലസ്ഥാനമായ നായ്​പിഡാവിൽ യോഗം ചേർന്ന്​ ബിപ്ലവ്​ ദേവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ്​ എം.എൽ.എ രത്തൻ ചക്രബർത്തിയുടെ വെളിപ്പെടുത്തൽ.

ത്രിപുരയിൽ ബിപ്ലവ്​ ദേവ്​ അധികാരത്തിലെത്തിയ ശേഷം ലഹരിക്കടത്തിനെതിരെ ശക്തമായ നടപടിയാണുണ്ടായത്​. അ​ദ്ദേഹത്തി​​​െൻറ നേതൃത്വത്തിൽ സംസ്ഥാനത്ത്​ 41,000 കിലോ കഞ്ചാവ്​്​, 80,000 ബോട്ടിൽ ലഹരി കലർന്ന കഫ്​സിറപ്പ്​്​, 1.35 ലക്ഷം ലഹരി ഗുളികകൾ, രണ്ട്​ കിലോ ഹെറോയിൻ, 620 ഗ്രാം ബ്രൗൺ ഷുഗർ എന്നിവ പിടികൂടുകയും മയക്കുമരുന്നു കേസിൽ 250 ഒാളം പേരെ അറസ്​റ്റുചെയ്​തിരുന്നു.

മയക്കുമരുന്ന്​ കടത്തിനെതിരെ ശക്തമായ നടപടികളെടുക്കുന്ന ബിപ്ലവ്​ ദേവി​ന്​ വധശിക്ഷയാണ്​ ലഹരി മാഫിയ വിധിച്ചിരിക്കുന്നത്​. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചതെന്നും ചക്രബർത്തി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത്​ സി.പി.എം ലഹരിക്കടത്ത്​ മാഫിയകൾക്ക്​ വഴിവിട്ട്​ സഹായം നൽകുന്നുണ്ടെന്നും രത്തൻ ചക്രബർത്തി ആരോപിച്ചു.

Tags:    
News Summary - Myanmar based drug peddlers threaten to kill Tripura CM- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.