ന്യൂഡൽഹി: മുസഫർപുർ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ഇരയായ സംഭവത്തിൽ സി.ബി.െഎ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ െഞട്ടിപ്പിക്കുന്നതാണെന്ന് സുപ്രീംകോടതി. ‘‘എന്താണിവിടെ നടക്കുന്നത്, ഇത് ഭയാനകമാണ്’’ എന്നായിരുന്നു സി.ബി.െഎ റിപ്പോർട്ട് പരിശോധിച്ചശേഷം ജസ്റ്റിസ് മദൻ ബി. ലോകുറിെൻറ നേതൃത്വത്തിലുള്ള ബെഞ്ചിെൻറ പ്രതികരണം.
ജസ്റ്റിസുമാരായ എസ്. അബ്ദുൽ നസീർ, ദീപക് ഗുപ്ത എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. അഭയകേന്ദ്രത്തിെൻറ ഉടമസ്ഥൻ ബ്രജേഷ് ഠാകുർ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്നും ഇയാളെ പാർപ്പിച്ചിരിക്കുന്ന ജയിലിൽനിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തതായും സി.ബി.െഎ ബോധിപ്പിച്ചു.
അഭയ കേന്ദ്രത്തിലെ പീഡനം പുറത്തുവന്നതിനെ തുടർന്ന് രാജിവെക്കേണ്ടിവന്ന ബിഹാർ സാമൂഹികക്ഷേമ മന്ത്രി മഞ്ജു വർമയുടെ ഭർത്താവ് ചന്ദ്രശേഖർ വർമയെ കണ്ടെത്താൻ വൈകുന്നതെന്തുകൊണ്ടെന്ന് കോടതി സി.ബി.െഎയോട് ചോദിച്ചു. 30ലേറെ പെൺകുട്ടികളാണ് അഭയകേന്ദ്രത്തിൽ പീഡിപ്പിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.