മോഹൻ സിങ് ബിഷ്ത്

'വിദ്യാസമ്പന്നർ സ്ഥിരതാമസമാക്കുന്നില്ല'; മുസ്തഫാബാദിന്‍റെ പേര് മാറ്റുമെന്ന് ബി.ജെ.പി എം.എൽ.എ

ന്യൂഡൽഹി: മണ്ഡലത്തിന്‍റെ പേര് ശിവപുരിയെന്നോ ശിവ് വിഹാറെന്നോ ആക്കി മാറ്റുമെന്ന് ഡൽഹിയിലെ മുസ്തഫാബാദിൽ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എൽ.എ മോഹൻ സിങ് ബിഷ്ത്. മുസ്തഫബാദ് എന്ന പേര് കാരണം വിദ്യാസമ്പന്നരായ ആളുകൾ ഇവിടെ വന്ന് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

"മുസ്ലിങ്ങൾ 45 ശതമാനമാണെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. എന്നാൽ എവിടെ സഞ്ചരിച്ചാലും മുസ്ലിങ്ങൾ 60 ശതമാനവും ഹിന്ദുക്കൾ 40 ശതമാനവുമാണെന്ന് കണാം. ഒരു സെൻസസ് നടത്തുകയും പ്രദേശത്തിന്‍റെ പേര് മുസ്തഫാബാദിൽ നിന്ന് ശിവ് വിഹാർ അല്ലെങ്കിൽ ശിവപുരി എന്നാക്കി മാറ്റുകയും ചെയ്യും"-അദ്ദേഹം പറഞ്ഞു.

കരവാൽ നഗർ മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ എം.എൽ.എ ആയിട്ടുള്ള മോഹൻ സിങ് ബിഷ്തിന് ഇത്തവണ മുസ്തഫബാദ് നൽകുകയായിരുന്നു. മുസ്ലീം ആധിപത്യമുള്ള മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ആവശ്യപ്പെട്ടതിൽ സന്തോഷമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയി. എ.എ.പി സ്ഥാനാർഥി അദീൽ അഹമ്മദ് ഖാനെയും എ.ഐ.എം.ഐ.എമ്മിന്‍റെ താഹിർ ഹുസൈനെയും ബിഷ്ത് 85,215 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

2020 ലെ ഡൽഹി കലാപത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നാണ് മുസ്തഫാബാദ്. പൗരത്വ ഭേദഗതി നിയമം (സി.എ.എ) അവതരിപ്പിച്ചതിനെത്തുടർന്ന് നിരവധി വീടുകൾ, കടകൾ, ആരാധനാലയങ്ങൾ എന്നിവ പ്രദേശത്ത് ആക്രമിക്കപ്പെട്ടിരുന്നു.

Tags:    
News Summary - Mustafabad to be renamed, says newly elected BJP MLA Mohan Singh Bisht

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.