ജുമുഅ ഉപേക്ഷിച്ച്​ വീടുകളിൽ ളുഹ്​ർ നമസ്​കരിക്കണമെന്ന്​ വ്യക്​തി നിയമ ബോർഡ്​

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധത്തി​​െൻറ ഭാഗമായി രാജ്യത്ത്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതിനാൽ വെള്ളിയാഴ്​ചയിലെ ജുമുഅ നമസ്​കാരത്തിന്​ പകരം വീടുകളിൽ ളുഹ്​ർ നമസ്​കരിക്കണമെന്ന്​ മുസ്​ലിം വ്യക്​തി നിയമ ബോർഡ്​ വിശ്വാസികളോട്​ ആഹ്വാനം ചെയ്​തു.

പള്ളികളിൽ ഒരുമിച്ച്​ കൂടുന്നത്​ രോഗം പടരുന്നതിന്​ കാരണമാകുമെന്നും മറ്റുള്ളവരുടെ ആരോഗ്യം പരിഗണി​ക്കേണ്ടത്​ എല്ലാവരുടെയും ബാധ്യതയാണെന്നും ബോർഡ്​ ചൂണ്ടികാട്ടി.

അതേസമയം, പള്ളികളിൽ നാലുപേ​ർ മാത്രം തുടരുകയും കൂട്ട നമസ്​കാരം അവർ നില നിർത്തുകയും വേണമെന്ന്​ മറ്റൊരു ട്വീറ്റിൽ ബോർഡ്​ പറഞ്ഞു.

Tags:    
News Summary - Muslims are recommended to offer Zuhur at home instead of praying Jumah at mosques

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.