ബഹുഭാര്യത്വം, നിക്കാഹ് ഹലാല: ബി.ജെ.പി നേതാവിന്‍റെ ഹരജിക്കെതിരെ കക്ഷി ചേരാൻ മുസ്​ലിം വ്യക്തി നിയമ ബോർഡ്

ന്യൂഡൽഹി: ബഹുഭാര്യത്വത്തിനും നിക്കാഹ് ഹലാലക്കും എതിരായ പൊതുതാൽപര്യ ഹരജിയെ എതിർത്ത് കക്ഷി ചേരാൻ മുസ്​ലിം വ്യ ക്തി നിയമ ബോർഡ്. ബി.െജ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിക്കെതിരെയാണ് മുസ്​ലിം വ്യക്തി നിയമ ബോർഡ് കക്ഷി ചേരുന്നത്.

ബഹുഭാര്യത്വം, മറ്റു ആചാരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇതിനകം തന്നെ സുപ്രീംകോടതിയുടെ വിവിധ വിധിന്യായങ്ങളിൽ തീരുമാനമായതാണെന്നും, മതപരമായ ആചാരത്തെ ചോദ്യം ചെയ്യുന്ന ഇത്തരം പൊതുതാൽപര്യ ഹരജികൾ ആ മതവിഭാഗത്തിന്‍റെ ഭാഗമല്ലാത്ത ഒരാൾക്ക് ഫയൽ ചെയ്യാൻ കഴിയില്ലെന്നും മുസ്​ലിം വ്യക്തി നിയമ ബോർഡ് വാദിക്കുന്നു.

മുസ്​ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി മുസ്​ലിം വ്യക്തി നിയമ ബോർഡ് അടക്കം സംഘടനകൾ ഉണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Muslim personal law board moves SC against PIL-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.