ബംഗളുരു: ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിച്ച് വർഗീയ അജണ്ടകൾ നടപ്പാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ രാജ്യത്തെ ജനങ്ങ ൾ ഒറ്റകെട്ടായി ചെറുത്തു തോൽപിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ്. വർഗീയ താൽപര്യങ്ങൾ മുൻ നിർത്തി യുള്ള പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നത് വരെ പ്രക്ഷോഭ പരിപാടികൾ അവസാനിപ്പിക്കില്ലന്നും കൂടുതൽ ശക്തമായ സമരപ രിപാടികൾ രാജ്യമെമ്പാടും അരങ്ങേറുമെന്നും ബംഗളൂരുവിൽ ചേർന്ന സെക്രട്ടേറിയറ്റ് യോഗം അറിയിച്ചു.
ദേശീയ രാ ഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയിലാണ് സെക്രട്ടേറിയറ്റ് യോഗം ചേർന്നത്. മതേതര ജനാധിപത്യ പാർട്ടികളുമായി യോജിച്ച് സമരം കൂടുതൽ ശക്തമാക്കും. ജനാധിപത്യപരമായ സമരങ്ങളെ പാർട്ടി പിന്തുണയ്ക്കുമെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി. മംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം സഹായധനം കൈമാറി. മറ്റ് സംസ്ഥാനങ്ങളിൽ പ്രക്ഷോഭങ്ങൾക്കിടെ മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം ഉടൻ കൈമാറുമെന്ന് യോഗം അറിയിച്ചു.
അഖിലേന്ത്യ പ്രസിഡന്‍റ് പ്രൊഫ. കെ.എം കാദർ മൊയ്തിൻ, അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ്, സാദിഖലി ശിഹാബ് തങ്ങൾ, നവാസ് കനി എം.പി., ഇബ്രാഹിം സിറാജ് സേട്ട്, ദസ്ദഗീർ ആഗ, ഖുറം അനീസ് ഉമർ, നഈം അക്തർ, അബ്ദുൽ ബാസിത്, യുനുസ് കുഞ്ഞ്, മുസ്ലിം യൂത്ത് ലീഗ് ദേശീയ അധ്യക്ഷൻ സാബിർ ഗഫാർ, ദേശീയ സെക്രട്ടറി സി.കെ സുബൈർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ആൾ ഇന്ത്യ ലോയേഴ്സ് ഫോറം: അഡ്വ. ഹാരിസ് ബീരാൻ കൺവീനർ
ബംഗളുരു: മുസ്ലിം ലീഗ് അഫിലിയേറ്റഡ് അഭിഭാഷക സംഘടനയായ ലോയേഴ്സ് ഫോറം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ബംഗളുരുവിൽ ചേർന്ന ദേശീയ നേതൃയോഗത്തിന്‍റേതാണ് തീരുമാനം. ആൾ ഇന്ത്യ ലോയേഴ്സ് ഫോറം എന്ന പേരിലാണ് സംഘടന അറിയപ്പെടുക. പ്രമുഖ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാനെ ആൾ ഇന്ത്യ ലോയേഴ്സ് ഫോറം കൺവീനറായി ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.