ചെന്നൈ: തിരുനൽവേലി മുൻ ഡി.എം.കെ വനിത മേയറും ഭർത്താവും വേലക്കാരിയും കൊല്ലപ്പെട്ട സം ഭവത്തിൽ മുഖ്യപ്രതി പിടിയിൽ. തിരുനൽവേലിയിലെ സജീവ ഡി.എം.കെ വനിത പ്രവർത്തകയായ സീന ിയമ്മാളുടെ മകൻ കാർത്തികേയനാണ് പ്രതി. ജൂലൈ 23നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
തിരുനൽവേലി റെഡ്ഡിയാർപട്ടി മേലപാളയം എൻജിനിയേഴ്സ് കോളനിയിൽ താമസിച്ചിരുന്ന മുൻ മേയർ ഉമ മഹേശ്വരി, ഭർത്താവ് മുരുകശങ്കരൻ, വീട്ടുവേലക്കാരി മാരിയമ്മാൾ എന്നിവരാണ് കൊല്ലപ്പെട്ടത്. പണവും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. തെൻറ മാതാവിെൻറ രാഷ്ട്രീയ വളർച്ചയിൽ ഉമാമഹേശ്വരി തടസ്സം നിന്ന വൈരാഗ്യമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കാർത്തികേയൻ പൊലീസിന് മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.