Posted On
date_range Updated On
date_range മുംബൈയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സ്ത്രീക്ക് നാട്ടുകാരുടെ മർദനം
മുംബൈ: മൂന്ന് വയസുകാരിയെ പിതാവിെൻറ മടിയിൽ നിന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സ്ത്രീയെ നാട്ടുകാർ ചേ ർന്ന് മർദ്ദിച്ചു. മുംബൈയിലെ മാൻഖർഡ് കോളനിക്ക് സമീപത്താണ് സംഭവം നടന്നത്. സ്ത്രീ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നത് കണ്ട ബന്ധുക്കൾ ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് സ്ത്രീയെ മർദിച്ചത്.
തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും സ്ത്രീെയ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടി തേൻറതാണെന്നാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സ്ത്രീ അവകാശപ്പെടുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.