മുംബൈയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ കുറവ്​

മുംബൈ: ​േകാവിഡിന്‍റെ രണ്ടാം തരംഗത്തിൽ വലയുന്ന മഹാരാഷ്​ട്രക്ക്​ ആശ്വാസമായി ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയിൽ പ്രതിദിന കോവിഡ്​ രോഗികളു​െട എണ്ണത്തിൽ നേരിയ കുറവ്​. 7000 പേർക്കാണ്​ മുംബൈയിൽ​ രോഗബാധ സ്ഥിരീകരിച്ചത്​. തിങ്കളാഴ്ചയും മുംബൈയിൽ കോവിഡ്​ രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു. 7381 പേർക്കാണ് തിങ്കളാഴ്ച​ രോഗബാധ സ്ഥിരീകരിച്ചത്​.

ഏപ്രിൽ നാലിന്​ 11,163 പേർക്ക്​ മുംബൈയിൽ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. പിന്നീടുള്ള ​ദിവസങ്ങളിലെല്ലാം രോഗികളുടെ എണ്ണം ഉയർന്നിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനം ദിവസങ്ങളായി രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്​ രേഖപ്പെടുത്തുന്നുണ്ട്​.

മുംബൈയിൽ ഇതുവരെ 5.9 ലക്ഷം പേർക്കാണ്​​ കോവിഡ്​ സ്ഥിരീകരിച്ചത്​. കഴിഞ്ഞ ദിവസം 47,000 സാമ്പിളുകളാണ്​ മുംബൈയിൽ പരിശോധിച്ചത്​. 

Tags:    
News Summary - Mumbai Sees Dip In Covid Cases, Reports 7,000 Fresh Infections In A Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.