Posted On
date_range Updated On
date_range ഫേസ്ബുക്ക് തുണയായി; മൂന്നു വർഷം മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി
മുംബൈ: മൂന്നു വർഷം മുമ്പ് നവിമുംബൈയിലെ കാർഖറിെല ആശ്രമത്തിൽനിന്ന് കാണാതായ പെൺകുട്ടിയെ ഫേസ്ബുക്ക് സഹായത്തോടെ നവിമുംബൈ പൊലീസ് കണ്ടെത്തി. പരാതിയെ തുടർന്ന് തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത കാർഖർ പൊലീസ് മൂന്നു വർഷങ്ങൾക്കു ശേഷം പെൺകുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് കണ്ടെത്തുകയായിരുന്നു.
തുടർന്ന് പെൺകുട്ടി നഗരത്തിലെ ബാന്ദ്രയിലുണ്ടെന്ന് കണ്ടെത്തി. ആശ്രമ ജീവിതത്തിൽ അതൃപ്തി തോന്നിയ പെൺകുട്ടി ആദ്യം ഡൽഹിയിലേക്ക് കടന്നു. രണ്ടു വർഷങ്ങൾക്കു ശേഷമാണ് മുംബൈയിൽ തിരിച്ചെത്തിയത്. ഡൽഹിയിൽ പരിചയപ്പെട്ട സ്ത്രീയുടെ സഹായത്തോടെ സന്നദ്ധ സംഘടനയിൽ ജോലി േനടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.