103 വയസുകാരിക്കെതിരെ മകളുടെ പരാതിയിൽ ഗാർഹിക പീഡനത്തിന് കേസ്

ന്യൂഡൽഹി: മകളുടെ പരാതിയിൽ 103 വയസുകാരിക്കെതിരെ ഗാർഹിക പീഡനത്തിന് കേസ്. 75 വയസുള്ള മകളെ വീട്ടിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് കേസ്. 103 വയസുള്ള ​വയോധികക്കെതിരെ അപൂർവമായാണ് ഗാർഹിക പീഡനക്കേസ് വരിക.

ഉർവശി കപൂറാണ് അമ്മ സുമിത്ര സഹോദരൻ വിനയ്, സഹോദരന്റെ ഭാര്യ നബാല എന്നിവർക്കെതിരെ മുംബൈ മറൈൻഡ്രൈവ് പൊലീസിൽ പരാതി നൽകിയത്. കോടികൾ വിലയുള്ള ഫ്ലാറ്റിനെച്ചൊല്ലിയുള്ള തർക്കമാണ് കേസിലേക്ക് നയിച്ചതെന്നാണ് സൂചന. ഉർവശിക്ക് കോവിഡ് ബാധിച്ചപ്പോൾ അവരെ വീട്ടിൽ പ്രവേശിപ്പിക്കാതെ ആശുപത്രിയിലേക്ക് തിരിച്ചയച്ചതായും പരാതിയുണ്ട്.

ഉർവശിക്കായി മകൾ നമ്രതാ കപൂറാണ് പരാതി നൽകിയത്. ഉർവശിക്കും നമ്രതയും കുടുംബ വീട്ടിൽ പ്ര​വേശിക്കാത്തതിനാൽ കോവിഡ് മൂലം ദുരിതത്തിലായെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, 103 വയസുള്ള മുതിർന്ന പൗരയായ സ്വന്തം അമ്മയെ ഉപദ്രവിക്കുന്നതിന്റെ ഭാഗമായാണ് ഹരജിയെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Mumbai: Case filed against 103-year-old under Domestic Violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.