ന്യൂഡൽഹി: മുബൈ-അഹമദാബാദ് ബുള്ളറ്റ് ട്രെയിനിനു വേണ്ടിയുള്ള റെയിൽവേ ട്രാക്ക് നിർമിക്കുന്നതിന്‍റെ ഭാഗമായി പാലങ്ങളുടെ പണി തകൃതിയായി നടക്കുകയാണ്. ഇതുവരെ 8 പാലങ്ങളുടെ പണിയാണ് പൂർത്തിയാക്കിയിരിക്കുന്നത്. 17 പാലങ്ങളാണ് നിർമാണത്തിന്‍റെ ഭാഗമായി പൂർത്തീകരിക്കേണ്ടത്.
100 മീറ്റർ നീളമുള്ള പാലം ബറുഞ്ചിൽ ഇതിനോടകം തന്നെ വിജയകരമായി പൂർത്തിയായതാണ്. നിലവിൽ മുംബൈയ്ക്കും അഹമദാബാദിനും ഇടയിൽ ഇത്തരത്തിൽ 28 പാലങ്ങളാണ് നിർമിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. അവയിൽ തന്നെ 17 എണ്ണം ഗുജറാത്തിൽ.
പുതുതായി പണി കഴിപ്പിച്ച പാലത്തിന് 1400 മെട്രിക് ടൺ ഭാരമാണുള്ളത്. 14.6 മീറ്റർ ഉയരവും ഒപ്പം 14.3 മീറ്റർ വീതിയും. ട്രിച്ചിയിൽ നിർമിച്ച പാലത്തിന്‍റെ ഭാഗങ്ങൾ പ്രത്യേക ട്രെയിലറുകളിലാണ് നിർമാണ സ്ഥലത്തേക്ക് എത്തിച്ചത്. 600 മെട്രിക് ടൺ വരുന്ന ലോഞ്ചിങ് നോസാണ് പാലം നിശ്ചിത സ്ഥാനത്തേക്ക് നീക്കി വയ്ക്കാൻ ഉപയോഗിച്ചിട്ടുള്ളത്. അവയിലുപയോഗിച്ചിരിക്കുന്ന പ്രത്യേക കോട്ടിങ് 100 വർഷം വരെ ആയുസ് പാലത്തിന് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.