മുംബൈ: മഹാരാഷ്ട്രയിലെ കാൻഡിവാലി മേഖലയിൽ അനധികൃതമായി താമസിക്കുകയായിരുന്ന എട്ടു ബംഗ്ലാദേശികളെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. അംഗീകൃത രേഖകളില്ലാതെ താമസിച്ചിരുന്ന ഇവരിൽ നിന്ന് ഒരു ഇന്ത്യൻ പാൻകാർഡും ആധാർ കാർഡും പിടിച്ചെടുത്തിട്ടുണ്ട്.
ലാൽജിപാഡ, കാൻഡിവാലി, ചാർകോപ് േമഖല എന്നിവിടങ്ങളിൽ അനധികൃതമായി ചിലർ കുടിയേറിയിട്ടുെണ്ടന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എട്ടു പേർ പിടിയിലായത്.
ബംഗ്ലാദേശികളാണെന്നും അനധികൃതമായാണ് താമസിക്കുന്നതെന്നും പിടിയിലായവർ കുറ്റസമ്മതം നടത്തി. ഇവർക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് െപാലീസ് അന്വേഷിക്കും. അതിനായി മാർച്ച് 31 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.