മുംബൈ: പാക്അധീന കശ്മീർ പാകിസ്താെൻറ ഭാഗം തന്നെയാണെന്ന ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ പരാമർശത്തിൽ വിമർശനവുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. ഫാറൂഖ് അബ്ദുല്ല മുതിർന്ന നേതാവാണെന്നും എന്നാൽ, ചില സമയങ്ങളിൽ അദ്ദേഹം യുക്തിരഹിതമായി സംസാരിക്കുന്നുവെന്നും നഖ്വി കുറ്റപ്പെടുത്തി.
പാക്അധീന കശ്മീർ പാകിസ്താനൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും അത് മാറ്റാനാവില്ലെന്നുമായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ പരാമർശം. പാക് പ്രധാനമന്ത്രി ശാഹിദ് ഖാഖാൻ അബ്ബാസി സ്വതന്ത്രകശ്മീർ എന്ന ആശയത്തെ നിരാകരിച്ച് പ്രസ്താവന നടത്തിയതിെൻറ പശ്ചാത്തലത്തിലായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവന. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലല്ല, ജനാഭിപ്രായം കണക്കിലെടുത്താണ് ജി.എസ്.ടി കുറച്ചതെന്ന് നഗരത്തിലെ ഹജ്ജ് ഹൗസിൽ ഹജ്ജ് നയ പ്രഖ്യാപനത്തിന് എത്തിയ മന്ത്രി പറഞ്ഞു. ഹിന്ദി ചിത്രമായ ‘പത്മാവതി’യുടെ പ്രദർശനത്തിനെതിരെയുള്ള ബി.ജെ.പി നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ, സിനിമയെ സിനിമയായി കാണണമെന്നാണ് താൻ കരുതുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.