വെള്ളിയാഴ്ച പട്നയിൽ ഇൻഡ്യ മുന്നണി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽനിന്ന്. ആർ.ജെ.ഡി നേതാവ് തേജസ്വിനി യാദവ്, മുന്നണിയിലേക്ക് കടന്നുവന്ന വികാസ് ഹീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നി തുടങ്ങിയ നേതാക്കൾ അണികളെ അഭിവാദ്യം ചെയ്യുന്നു
മുകേഷ് സാഹ്നി വീണ്ടും ഇൻഡ്യ മുന്നണിയിൽ
പട്ന: ബിഹാർ മുൻ മന്ത്രി മുകേഷ് സാഹ്നിയുടെ സാഹ്നി വികാസ് ഹീൽ ഇൻസാൻ പാർട്ടി കോൺഗ്രസ്-ആർ.ജെ.ഡി നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണിയിൽ തിരികെയെത്തി. മൂന്ന് വർഷം മുമ്പാണ് അദ്ദേഹം സഖ്യം വിട്ട് എൻ.ഡി.എയിൽ ചേർന്നത്. ബോളിവുഡ് ഡിസൈനറായിരുന്ന മുകേഷ് സാഹ്നി പിന്നീട് രാഷ്ട്രീയത്തിലെത്തുകയായിരുന്നു.
ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് സഖ്യത്തിലേക്ക് തിരികെയെത്തുന്ന വിവരം അദ്ദേഹം പ്രഖ്യാപിച്ചത്. ബിഹാറിൽ ഇൻഡ്യ സഖ്യത്തിെന്റ സീറ്റ് വിഭജനം പൂർത്തിയായെങ്കിലും, തങ്ങൾക്ക് ലഭിച്ച 26 സീറ്റിൽനിന്ന് മൂന്നെണ്ണം സാഹ്നിയുടെ പാർട്ടിക്ക് നൽകുകയാണെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.