Posted On
date_range Updated On
date_range പാർലമെൻറ് കാൻറീനിലെ സബ്സിഡി നിർത്താൻ തീരുമാനം
ന്യൂഡൽഹി: പാർലമെൻറ് കാൻറീനിലെ വിഭവങ്ങൾക്കുള്ള സബ്സിഡി എടുത്തു കളയാൻ എം.പിമാരുടെ യോഗത്തിൽ തീരുമാനം. വ്യാഴാഴ്ച മുതൽ സബ്സിഡിയില്ലാതെയാവും കാൻറീനിൽ നിന്ന് സാധനങ്ങൾ ലഭിക്കുന്നത്.
സബ്സിഡി ഒഴിവാക്കുന്നതോടെ കാൻറീൻ വിഭവങ്ങൾക്ക് പൊതുവിപണിയിലെ വില തന്നെ നൽകേണ്ടി വരും. 17 കോടി രൂപയാണ് നിലവിൽ കാൻറീനിന് വാർഷിക സബ്സിഡിയായി സർക്കാർ അനുവദിക്കുന്നത്.
എം.പിമാർ ഐക്യകണ്ഠ്യേനയാണ് സബ്സിഡി അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.