ഭാര്യയിൽ നിന്ന്​ മാറി നിൽക്കാൻ വ്യാജ കോവിഡ്​ സർട്ടിഫിക്കറ്റ്​ ഉണ്ടാക്കി യുവാവ്​; ഒടുവിൽ കുടുങ്ങി

ഇൻഡോർ: ഭാര്യയിൽ നിന്ന്​ മാറിനിൽക്കാൻ വ്യാജ കോവിഡ്​ സർട്ടിഫിക്കറ്റ്​ ഉണ്ടാക്കിയ യുവാവ്​ ഒടുവിൽ കുടുങ്ങി. സ്വകാര്യ ലബോറട്ടറിയുടെ വെബ്‌സൈറ്റിൽ നിന്ന് മറ്റൊരാളുടെ കോവിഡ് -19 പോസിറ്റീവ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്യുകയും പേരിൽ മാറ്റംവരുത്തുകയുമായിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ 26 കാരനാണ്​ കോവിഡ് റിപ്പോർട്ട് വ്യാജമായി ഉണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഈ വർഷം ഫെബ്രുവരിയിൽ വിവാഹിതനായിരുന്നു. എന്നാൽ ചില വ്യക്തിപരമായ കാര്യങ്ങൾ കാരണം ഭാര്യയിൽ നിന്ന് മാറിനിൽക്കുന്നതിനായിരുന്നു തിരിമറി നടത്തിയത്​.


സ്വകാര്യ ലബോറട്ടറിയുടെ വെബ്‌സൈറ്റിൽ നിന്ന് മറ്റൊരാളുടെ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്​തായിരുന്നു തട്ടിപ്പെന്ന്​ ഛോട്ടി ഗട്ടോലി പോലീസ് സ്റ്റേഷൻ ചുമതലയുള്ള സഞ്ജയ് ഷുൽക്ക പറഞ്ഞു. വാട്‌സ്ആപ്പ് വഴി വ്യാജ റിപ്പോർട്ട് പിതാവിനും ഭാര്യക്കും അയച്ച അദ്ദേഹം വീട്ടിൽ നിന്ന് അപ്രത്യക്ഷനായി. എന്നാൽ രോഗബാധയുടെ ലക്ഷണമൊന്നും കാണിക്കാത്തതിനാൽ കുടുംബാംഗങ്ങൾക്ക് സംശയം തോന്നി. സ്വകാര്യ ലബോറട്ടറിയുമായി ബന്ധപ്പെട്ടപ്പോഴാണ്​ സത്യം മനസിലായതെന്നും പൊലീസ്​ പറഞ്ഞു.


ലബോറട്ടറി അധികൃതർ നൽകിയ പരാതിയിൽ വ്യാജരേഖ ചമയ്ക്കുന്നതിനും മറ്റ് കുറ്റങ്ങൾക്കുമായി ഐപിസി വ്യവസ്ഥകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്നും പോലീസിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.