ശിവ്പുരി: മധ്യപ്രദേശിലെ ശിവ്പുരിയിൽ തൊഴിലുടമ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിലൂടെ കാറ്റടിച്ചതിനെ തുടർന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം. 40 കാരനായ പെർമാനന്ദ് ധാക്കഡാണ് മരിച്ചത്. 45 ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് ശിവ്പുരി പൊലീസ് സൂപ്രണ്ട് രാജേഷ് സിങ് ചന്ദൽ പറഞ്ഞു.
ക്വാറിയിൽ ദിവസവേതനത്തിന് തൊഴിലെടുക്കുന്ന വ്യക്തിയായിരുന്നു പെർമാനന്ദ്. തൊഴിലുടമ രാജേഷ് റായ്യുമായുണ്ടായ വേതനത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. പെർമാനന്ദിന്‍റെ സഹപ്രവർത്തകരായ പിന്‍റു, രവി, പപ്പു ഖാൻ എന്നിവരും ക്രൂരകൃത്യത്തിൽ പങ്കാളികളായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് സ്വമേധയാ കേസന്വേഷണം ഏറ്റെടുക്കുകയായിരുന്നുവെന്നും ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധെപ്പട്ടവർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
നവംബർ എട്ടിനാണ് സംഭവം നടന്നതെന്ന മരിച്ച തൊഴിലാളിയുടെ സഹോദരൻ ധാനിറാം ധാക്കഡ് പറഞ്ഞു. 'സഹോദരൻ രാവിലെ വീട്ടിൽനിന്ന് ജോലിക്കായി പോയിരുന്നു. ഉച്ചകഴിഞ്ഞ് ആരോ സഹോദരന് ഗ്യസ് ട്രബിളാണെന്നും സുഖമില്ലെന്നും അറിയിച്ചു. അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടതോടെ ഗ്യാസ് ട്രബിളിന്‍റെ വേദനയല്ലെന്ന് അറിയിച്ചു. തൊഴിലുടമയും സഹപ്രവർത്തകരും ചേർന്ന് പമ്പ് ഉപയോഗിച്ച് മലദ്വാരത്തിലേക്ക് കാറ്റ് കടത്തിവിട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ആശുപത്രികളിൽ അദ്ദേഹത്തെ ചികിത്സക്കായി കൊണ്ടുപോയെങ്കിലും ശനിയാഴ്ച മരിച്ചു' -ധാനിറാം ധാക്കഡ് പറഞ്ഞു.
പെർമാനന്ദിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമെന്നും ശിവ്പുരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.