ഡാനിഷ് അലിയെ ബി.എസ്.പിയിൽ നിന്ന് പുറത്താക്കി; പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് വിശദീകരണം

ന്യൂഡൽഹി: പാർലമെന്റിൽ വംശീയാധിക്ഷേപത്തിന് വിധേയനായ ഡാനിഷ് അലി എം.പിയെ ബി.എസ്.പിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധമായ പ്രവർത്തനങ്ങളാണ് നടപടി​ക്ക് കാരണമെന്നാണ് സൂചന. 'പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനുമെതിരായ പ്രവർത്തനങ്ങൾക്ക് താങ്കൾക്ക് പലതവണ മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ താങ്കൾ പാർട്ടിക്കെതിരായ പ്രവർത്തനങ്ങൾ തുടരുകയാണ്.​'-എന്നായിരുന്നു ബി.എസ്.പി അറിയിച്ചത്.

വംശീയാധിക്ഷേപം നേരിട്ടതിനു ശേഷം ഡാനിഷ് അലി നിരവധി തവണ പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയ ശേഷവും ഒറ്റയാൾ പ്രതിഷേധം നടത്തി. ഇരയെ കുറ്റവാളിയാക്കി മാറ്റരുത് എന്നെഴുതിയ പ്ലക്കാർഡ് കഴുത്തിൽ തൂക്കുകയും ചെയ്തു.

ഡാനിഷ് അലിക്കെതിരായ വംശീയാധിക്ഷേപത്തിൽ ബി.ജെ.പി എം.പി രമേശ് ബിധുരി ഖേദം പ്രകടിപ്പിച്ചിരുന്നു. ലോക്സഭ പ്രിവിലേജസ് കമ്മിറ്റി യോഗത്തിലായിരുന്നു രമേശ് ബിധുരിയുടെ ഖേദപ്രകടനം. ചന്ദ്രയാൻ 3ന്റെ വിജയവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 21ന് പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെയാണ് ബി.ജെ.പി നേതാവ് ഡാനിഷ് അലിക്കെതിരെ ഗുരുതരമായ വംശീയാധിക്ഷേപം നടത്തിയത്. 

എന്തും വരട്ടെ, ബി.ജെ.പി സർക്കാറിനെ ഇനിയും എതിർക്കും -ഡാനിഷ്​ അലി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന്​ ബി.​എ​സ്.​പി പു​റ​ത്താ​ക്കി​യ ഡാ​നി​ഷ്​ അ​ലി എം.​പി. ബി.​​എ​സ്.​പി​യെ ശ​ക്​​തി​പ്പെ​ടു​ത്താ​നാ​ണ്​ ആ​ത്മാ​ർ​ഥ​മാ​യി ശ്ര​മി​ച്ചി​ട്ടു​ള്ള​ത്. അം​റോ​ഹ​യി​ലെ ജ​ന​ങ്ങ​ൾ അ​തി​ന്​ സാ​ക്ഷി​യാ​ണ്. ബി.​ജെ.​പി സ​ർ​ക്കാ​റി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളെ തീ​ർ​ച്ച​യാ​യും താ​ൻ എ​തി​ർ​ത്തി​ട്ടു​ണ്ട്. ച​ങ്ങാ​ത്ത മു​ത​ലാ​ളി​ക​ളു​ടെ കൊ​ള്ള​യ​ടി​ക്കെ​തി​രെ ശ​ബ്​​ദ​മു​യ​ർ​ത്തി​യി​ട്ടു​മു​ണ്ട്. അ​ത്​ തു​ട​രു​ക ത​ന്നെ ചെ​യ്യും. കാ​ര​ണം, അ​താ​ണ്​ യ​ഥാ​ർ​ഥ ജ​ന​സേ​വ​നം. അ​തൊ​രു കു​റ്റ​മാ​ണെ​ങ്കി​ൽ, ആ ​കു​റ്റം താ​ൻ ചെ​യ്തി​ട്ടു​ണ്ട്. അ​തി​ന്‍റെ പേ​രി​ൽ എ​ന്തു ശി​ക്ഷ​യും നേ​രി​ടാ​ൻ ത​യാ​ർ. ത​നി​ക്ക്​ ലോ​ക്സ​ഭ സീ​റ്റ്​ ന​ൽ​കി​യ​തി​ലും പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വാ​ക്കി​യ​തി​ലും മാ​യാ​വ​തി​യോ​ട്​ ന​ന്ദി​യു​ണ്ട്. പ​​ക്ഷേ, പു​റ​ത്താ​ക്കി​യ തീ​രു​മാ​നം നി​ർ​ഭാ​ഗ്യ​ക​ര​മാ​യി. അം​റോ​ഹ​യി​ലെ ജ​ന​ങ്ങ​ളു​ടെ സേ​വ​ന​ത്തി​ന്​ താ​ൻ എ​ന്നും ഉ​ണ്ടാ​കും -ഡാ​നി​ഷ്​ അ​ലി പ​റ​ഞ്ഞു.

Tags:    
News Summary - MP Danish Ali expelled from party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.