ദലിത്​ വീടുകളിൽ കൊതുക്​ ശല്യമെന്ന്​ ബി.ജെ.പി മന്ത്രി

ന്യൂഡൽഹി: ദലിതുകൾക്കൊപ്പം ഭക്ഷണം കഴിക്കുന്ന ബി.ജെ.പി പരിപാടി​ ഒഴിവാക്കണമെന്ന്​ ആർ.എസ്​.എസ്​ മേധാവി മോഹൻ ഭാഗവത്​ പറഞ്ഞതിന്​ പിന്നാലെ വിവാദ പ്രസ്​താവനയുമായി യു.പി മന്ത്രി. യു.പി പ്രാഥമിക വിദ്യാഭ്യാസ മന്ത്രി അനുപമ ജെയ്​സ്വാളാണ്​ ദലിത്​ വീടുകളിലെ താമസത്തെ സംബന്ധിച്ച പ്രസ്​താവന നടത്തിയത്​. ദലിത്​ വീടുകളിൽ താമസിക്കു​േമ്പാൾ രാത്രി മുഴുവൻ കൊതുകി​​​െൻറ ശല്യമുണ്ടായിരുന്നുവെന്ന മന്ത്രിയുടെ പ്രസ്​താവനയാണ്​ വിവാദമായത്​.

യുവാക്കൾ, വനിതകൾ, സാധാരണക്കാരായ ജനങ്ങൾ എന്നിവരുടെ ക്ഷേമത്തിനായാണ്​ യു.പി സർക്കാർ പ്രവർത്തിക്കുന്നത്​. സമുഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെ ഉന്നമനമാണ്​ സർക്കാർ ലക്ഷ്യം. തങ്ങൾ ദലിത്​ വീടുകളിൽ താമസിച്ചു. അസഹ്യമായ കൊതുക്​ ശല്യം സഹിച്ചായിരുന്നു താമസമെന്നും ജെയ്​സ്വാൾ പറഞ്ഞു.

പ്രസ്​താവനക്കെതിരെ രൂക്ഷവിമർശനവുമായി സമാജ്​വാദി പാർട്ടി നേതാവ്​ സി.പി.റായ്​ രംഗത്തെത്തി. ദലിത്​ വീടുകളിൽ താമസിക്കുന്ന ബി.ജെ.പിയുടെ പരിപാടി നാടകമാണെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. ദലിതർക്ക്​ മെച്ചപ്പെട്ട ഭക്ഷണം, വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കാൻ ബി.ജെ.പി ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - Mosquitoes Bite Us At Dalit Homes': Another UP Minister Wades Into Controversy-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.