ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നതായി കേന്ദ്ര ആഭ്യന്തര കാര്യ മന്ത്രാലയം. മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നത്. 2020ൽ 85,256 പേരായിരുന്നു പൗരത്വം ഉപേക്ഷിച്ചതെങ്കിൽ 2021ൽ സംഖ്യ 1,63,370 ആയി ഉയർന്നിട്ടുണ്ട്. 2019ൽ ഇത് 1,44,017 പേരായിരുന്നു.

കൂടുതൽ പേരും അമേരിക്കയിലേക്ക് കുടിയേറാനാണ് ശ്രമിക്കുന്നത്. 2020ൽ 30,828 പേർക്ക് അമേരിക്കൻ പൗരത്വം ലഭിച്ചെങ്കിൽ 2021ൽ 78,284 പേരായി ഇത് വർധിച്ചു. അമേരിക്ക കഴിഞ്ഞാൽ ജനങ്ങൾ മുൻഗണന കൊടുക്കുന്നത് ആസ്ത്രേലിയക്കാണ്. 2021ൽ ഇവിടുത്തെ പൗരത്വം ലഭിക്കാനായി 23,533 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. കാനഡ, യു.കെ, ഇറ്റലി, ന്യൂസിലൻഡ്, സിംഗപ്പൂർ, ജർമനി, നെതർലൻഡ്സ്, സ്വീഡൻ എന്നീ രാജ്യങ്ങളിലേക്കാണ് പിന്നീട് കൂടുതൽ ഇന്ത്യക്കാർ എത്തുന്നത്.

ലോക്സഭയിൽ ബഹുജൻ സമാജ് വാദി പാർട്ടി എം.പിയായ ഹാജി ഫസ്ലൂർ റഹ്മാന്‍റെ ആവശ്യപ്രകാരം കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ നിത്യാനന്ദ് റായ് നൽകിയ വിവരങ്ങളാണിത്.

Tags:    
News Summary - More than 1.6 lakh Indians gave up their citizenship in 2021: Govt data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.