Posted On
date_range Updated On
date_range സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്നത് പതിനായിരത്തിലധികം കേസുകൾ-കേന്ദ്ര നിയമമന്ത്രി
ന്യൂഡൽഹി: സുപ്രീംകോടതിയിൽ 71,411 കേസുകൾ കെട്ടിക്കിടക്കുന്നതായും ഇതിൽ 10,491 എണ്ണം പത്തുവർഷത്തിലധികമായി തീർപ്പ് കാത്തുകിടക്കുകയാണെന്നും കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു.
56,000 സിവിൽ, 15,000 ക്രിമിനൽ കേസുകളും അടക്കം 71,411 കേസുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതെന്നും രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി. 2016ൽ വിവിധ ഹൈകോടതികളിലായി 40.28 ലക്ഷം കേസുകളായിരുന്നത് ഈ വർഷം ജൂലൈ 29 വരെ 59.55 ലക്ഷമായി ഉയർന്നു. -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.