ഒമിക്രോൺ ബാധിത രാഷ്​ട്രങ്ങളിൽനിന്ന് മുംബൈക്ക് സമീപം എത്തിയ നൂറിലേറെ പേർ മുങ്ങി

മുംബൈ: ഒമിക്രോൺ ബാധിത രാഷ്​ട്രങ്ങളിൽനിന്ന് മുംബൈക്കടുത്ത് കല്യാൺ-ഡോമ്പിവല്ലി നഗരസഭ പരിധിയിലെത്തിയ 109ഓളം പേരെ കണ്ടെത്താനായില്ല. ഒമിക്രോൺ ബാധിത രാജ്യങ്ങളിൽനിന്നെത്തുന്നവർക്ക് ഏഴു ദിവസം സർക്കാർ വക ക്വാറൻറീനും എട്ടാം ദിവസത്തെ കോവിഡ് പരിശോധനഫലം നെഗറ്റിവ് ആയാലും ഏഴുദിവസം സ്വന്തം വീടുകളിലും ക്വാറൻറീനിൽ കഴിയണമെന്നാണ് പുതിയ നിബന്ധന.

ഒമിക്രോൺ ബാധിത രാജ്യങ്ങളിൽനിന്ന് കല്യാൺ-ഡോമ്പിവലി നഗരസഭ പരിധിയിൽ ഇതുവരെ 295 പേരാണ് എത്തിയതെന്നും ഇവരിൽ 109 പേരെ കണ്ടെത്താനായില്ലെന്നും നഗരസഭ കമീഷണർ വിജയ് സൂര്യവംശി പറഞ്ഞു.

ഇവരിൽ പലരുടെയും മൊബൈൽ ഫോൺ സ്വിച്ഓഫ്‌ ആണ്. നൽകിയ മേൽവിലാസങ്ങളിലും ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുവരെ മഹാരാഷ്​ട്രയിൽ എട്ടുപേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരിൽ ഒരാൾ ഡോമ്പിവലിയിലാണ്. ശേഷിച്ചവർ പുണെയിലും.

Tags:    
News Summary - More than 100 people arrived from Omicron-affected countries escape from authorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.