ഡൽഹിയിൽ പൊടിശല്യം ഒഴിവാക്കാൻ അഞ്ച് ലക്ഷം ലിറ്റർ വെള്ളം കൊണ്ട് ‘മഴ പെയ്യിച്ച്’ ഫയർഫോഴ്സ്

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന ഡൽഹിയിൽ പൊടിശല്യം ഒഴിവാക്കാനായി രണ്ട് ദിവസത്തിനുള്ളിൽ അഞ് ച് ലക്ഷം ലിറ്റർ വെള്ളം തളിച്ചതായി ഫയർഫോഴ്സ്. ഡൽഹി സർക്കാറിന്‍റെ നിർദേശത്തെ തുടർന്നാണ് മലിനീകരണം അതിരൂക്ഷമായ 13 കേന്ദ്രങ്ങളിൽ വെള്ളം തളിച്ചത്.

ഫയർഫോഴ്സിന്‍റെ പ്രത്യേക വാഹനങ്ങൾ ഉപയോഗിച്ച് വെള്ളം അന്തരീക്ഷത്തിലേക്ക് ചീറ്റുകയായിരുന്നു. 20 ഫയർ എഞ്ചിനുകളും 400ഓളം ജീവനക്കാരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.

അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ ആഴ്ചകൾക്ക് മുമ്പ് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതേസമയം, കാറ്റിന്‍റെ വേഗം കൂടിയതിനെ തുടർന്ന് ശനിയാഴ്ച മുതൽ വായുവിന്‍റെ ഗുണനിലവാരത്തിൽ നേരിയ വർധനവുണ്ടെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - More than 5 lakh litres of water sprinkled over two days to reduce dust pollution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.