ന്യൂഡൽഹി: ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പലിശ മുഴുവനായി എഴുതിത്തള്ളാനാവില്ലെന്നും പലിശ ഒഴിവാക്കുന്നത് ബാങ്കുകളെ തകർക്കുമെന്നും വിധിയിൽ പറയുന്നു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിേൻറതാണ് വിധി.
മോറട്ടോറിയം കാലത്തെ പലിശയുടെ മേൽ പലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ല. അത്തരത്തിൽ പലിശ ഈടാക്കിയ ബാങ്കുകൾ ആ പണം വായ്പയെടുത്തവർക്ക് തിരികെ നൽകണമെന്നും കോടതി നിർദേശിച്ചു.
ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാറും ആർ.ബി.ഐയുമാണ്. സർക്കാറിൻെറ സാമ്പത്തിക നയങ്ങളിലും പദ്ധതികളിലും കോടതി ഇടപെടുന്നത് സാമ്പത്തിക രംഗത്തെ ബാധിക്കും -കോടതി വ്യക്തമാക്കി.
മൊറട്ടോറിയം നീട്ടണം, നിലവിലെ ഇളവുമായി ബന്ധപ്പെട്ട് പലിശ, പിഴപ്പലിശ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തണം എന്നീ ആവശ്യങ്ങളുമായാണ് ഹരജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.