എം.എസ്.എം പ്രീ പ്രോഫ്കോൺ അഹ്‌ലെ ഹദീസ് ജന.സെക്രട്ടറി ശൈഖ് മുഹമ്മദ് ഹാറൂൺ സനാബിൽ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ധാർമിക ബോധമുള്ള തലമുറ സമൂഹനിലനിൽപിന് അനിവാര്യം -എം.എസ്.എം
ന്യൂഡൽഹി: ധാർമികവും സദാചാര ബോധവുമുള്ള തലമുറയുണ്ടാവേണ്ടത് സമൂഹത്തിൻറെ നിലനിൽപ്പിന് അനിവാര്യമാണെന്ന് ജംഇയ്യത്തെ അഹ് ലെ ഹദീസ് ജന. സെക്രട്ടറി ശൈഖ് മുഹമ്മദ് ഹാറൂൺ സനാബിൽ അഭിപ്രായപ്പെട്ടു. ആലപ്പുഴയിൽ നടക്കുന്ന 26ാമത് പ്രഫഷണൽ വിദ്യാർഥി സമ്മേളനത്തിൻറെ ഭാഗമായി എം.എസ്.എം ഡൽഹി ചാപ്റ്റർ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പ്രീ പ്രോഫ്കോൺ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രോഗ്രാം കൺവീനർ അഫ്സൽ യൂസഫ് അധ്യക്ഷത വഹിച്ചു. ഫർഹാൻ തൗക്കീർ ഫാറൂഖി, ഫർഹാൻ സ്വലാഹി എന്നിവർ വിഷയാവതരണം നടത്തി. ഡൽഹി കെ.എം.സി.സി ജന. സെക്രട്ടറി കെ.കെ. മുഹമ്മദ് ഹലീം, അബ്ദുല് ഹാദി, റിശാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.