ന്യൂഡൽഹി: ഇന്ത്യയിൽ മൺസൂൺ ഉടൻ പിൻവാങ്ങുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്. രാജസ്ഥാനിൽ നിന്ന് സെപ്റ്റംബർ 25 മുതൽ രാജസ്ഥാനിൽ നിന്ന് മൺസൂൺ പിൻവലിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 29ന് ശേഷം ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും വടക്ക് ചുഴലിക്കാറ്റ് രൂപംകൊള്ളും.
ജൂൺ എട്ടിന് ആരംഭിച്ച മൺസൂൺ കാലയളിവിൽ രാജ്യത്തെ 373 ജില്ലകളിൽ സാധാരണ മഴയും 96ജില്ലകളിൽ അധിക മഴയും ലഭിച്ചതായി കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട കണക്കിൽ പറയുന്നു. ഈ വർഷം കേരളത്തിൽ മൺസൂൺ അൽപം വൈകിയാണ് എത്തിയത്. തുടർന്നുള്ള ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും നീണ്ട വരണ്ട കാലാവസ്ഥയാണ് രേഖപ്പെടുത്തിയത്.
അതുമൂലം മിക്ക അണക്കെട്ടുകളിലും കഴിഞ്ഞ വർഷത്തെ ജലനിരപ്പിനെ അപേക്ഷിച്ച് കുറവാണ്. എന്നാൽ കഴിഞ്ഞ ആഴ്ചയോടെ മഴ വീണ്ടും സജീവമായി. ഇത് അണക്കെട്ടുകളിലെ ജലനിരപ്പ് വർധിപ്പിക്കാൻ സഹായകമായി. 20 ലേറെ ജില്ലകളിലാണ് അധിക മഴ ലഭിച്ചത്. അതേസമയം, 212 ജില്ലകളിൽ മഴയുടെ കുറവുണ്ട്. 12 ജില്ലകളിൽ മഴയുടെ ലഭ്യതയിൽ നല്ല കുറവും രേഖപ്പെടുത്തി. എന്നാൽ ഇന്ത്യയിലെ 52 ശതമാനം ജില്ലകളിലും സാധാരണ രീതിയിലുള്ള മഴ ലഭിച്ചു. ഇന്ത്യയിൽ മൊത്തമായി 837.7 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. അതിൽ 788.2 മില്ലിമീറ്റർ മഴ ലഭിച്ചു. ആറു ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.