ഉപേക്ഷിച്ച പി.പി.ഇ കിറ്റുകൾകൊണ്ട്​ കളിക്കുന്ന കുരങ്ങൻമാർ; വിഡിയോ വൈറലായതോടെ നടപടി

ഊട്ടി: തമിഴ്​നാട്ടിൽ ആരോഗ്യ പ്രവർത്തകർ ഉപയോഗിച്ച പി.പി.ഇ കിറ്റുകൾ ​കോവിഡ്​ 19 സ​െൻററിലെ വരാന്തയിൽ. ഇതിലൂടെ കളിച്ചുനടക്കുന്ന കുരങ്ങൻമാരുടെ ദൃശ്യങ്ങൾ ആശങ്ക ഉയർത്തുന്നു. 

ഊട്ടിയിലെ കോവിഡ്​ കെയർ സ​െൻററായി പ്രഖ്യാപിച്ച സ്വകാര്യ സ്​കൂളിലാണ്​ സംഭവം. കോവിഡ്​ പോസിറ്റീവായ രോഗലക്ഷണമില്ലാത്ത 80ഓളം പേരെയാണ്​ ഇവിടെ ചികിത്സിക്കുന്നത്​. സ​െൻററിന്​ പുറത്ത്​ ഉപയോഗിച്ച്​ ഉപേക്ഷിച്ച പി.പി.ഇ കിറ്റുകളുടെ കൂനയും അതിലൂടെ കുരങ്ങൻമാർ ഓടിനടക്കുന്നതും വിഡിയോയിൽ കാണാം. പി.പി.ഇ കിറ്റുകളുടെ അവശിഷ്​ടങ്ങൾ കുരങ്ങൻമാർ വലിച്ചുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. 

വിഡിയോ വൻതോതിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആരോഗ്യ വകുപ്പ്​ സ്​ഥലത്തെത്തുകയും അവശിഷ്​ടങ്ങൾ നീക്കം ചെയ്യുകയും പ്രദേശം അണുവിമുക്തമാക്കുകയും ചെയ്​തു. കോവിഡ്​ 19 വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനത്തിന്​ ഇടയാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൃത്യമായി നിരീക്ഷണം വേണമെന്നും ആവശ്യം ഉയർന്നു. 

തമിഴ്​നാട്ടിൽ വെള്ളിയാഴ്​ച 6,785 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,99,749 ആയി. 


Full View 

Tags:    
News Summary - Monkeys play with used PPE kits at Ooty -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.