Posted On
date_range Updated On
date_range ഐ.പി.എൽ വാതുവെപ്പിൽ പണം നഷ്ടപ്പെട്ടു; വിദ്യാർഥി കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ
ഐ.പി.എൽ വാതുവെപ്പിൽ വൻതുക നഷ്ടപ്പെട്ട വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശിയായ 20കാരനായ ഡിഗ്രി വിദ്യാർഥിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് കോളജ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഐ.പി.എൽ മത്സരങ്ങൾക്കിടെ നടന്ന വാതുവെപ്പിൽ വിദ്യാർഥിക്ക് വൻതുക നഷ്ടപ്പെട്ടിരുന്നതായും വായ്പയെടുത്തിരുന്നതായും പൊലീസ് പറഞ്ഞു. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇയാൾ വിഷാദത്തിലായിരുന്നെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.