ന്യൂഡൽഹി: ഗുജറാത്ത് ആസ്ഥാനമായ ഒൗഷധകമ്പനിയുമായി ബന്ധപ്പെട്ട് 5000 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയെന്ന കേസിൽ ഡൽഹിയിൽനിന്നുള്ള വ്യവസായി ഗഗൻ ധവാെൻറ 1.17 കോടി രൂപ മൂല്യമുള്ള ഭൂമി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. ഡൽഹി ഗുരുഗ്രാമിലെ ഡി.എൽ.എഫ് സിറ്റി ഫേസ് മൂന്നിലെ 336 ചതുരശ്രമീറ്റർ സ്ഥലമാണ് കണ്ടുകെട്ടിയത്. ബാങ്കിനെ കബളിപ്പിച്ചും കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചും നേടിയ പണം ഉപയോഗിച്ചാണ് ഇൗ സ്വത്ത് സമ്പാദിച്ചതെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി.
കേസിൽ നവംബർ ഒന്നിന് ധവാനെ അറസ്റ്റ് ചെയ്തിരുന്നു. ചില ഉന്നതരാഷ്ട്രീയനേതാക്കളുമായി ബന്ധമുള്ള ഇദ്ദേഹം അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്.
സ്റ്റെർലിങ് ബയോടെക് ലിമിറ്റഡ് (എസ്.ബി.എൽ) എന്ന ഒൗഷധ കമ്പനി ഡയറക്ടർമാർക്ക് ഭൂമി വാങ്ങി നൽകുന്നതിലും വിവിധ ബാങ്കുകളിൽനിന്ന് വായ്പ തരപ്പെടുത്തി നൽകുന്നതിലുമായി 5383 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണ് ആരോപണം. എസ്.ബി.എൽ ഡയറക്ടർമാരായ നിതിൻ, ചേതൻ സന്ദേശര എന്നിവർക്കെതിരെ വിചാരണകോടതി നവംബറിൽ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചിരുന്നു. സന്ദേശര രാജ്യംവിെട്ടന്നാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്. എസ്.ബി.എൽ കമ്പനി ഡയറക്ടർമാർക്കും ആന്ധ്രബാങ്ക് മുൻ ഡയറക്ടർക്കുമെതിരെ സി.ബി.െഎയും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.