ന്യൂഡൽഹി: ഔദ്യോഗികവസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈകോടതി ജഡ്ജി യശ്വന്ത് വർമ കുറ്റക്കാരനെന്ന് ആഭ്യന്തര സമിതി റിപ്പോർട്ട്. ആരോപണം ഉയർന്നതിന് പിന്നാലെ രൂപീകരിക്കപ്പെട്ട ആഭ്യന്തര സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് യശ്വന്ത് വർമ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആഭ്യന്തര സമിതി റിപ്പോർട്ടും എതിരായതോടെ യശ്വന്ത് ശർമ്മ രാജിവെക്കേണ്ടിവന്നേക്കും.
രാജി വെക്കാൻ യശ്വന്ത് ശർമ്മ തയാറായില്ലെങ്കിൽ സമിതി റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കും. തുടർന്ന് രാഷ്‌ട്രപതി യശ്വന്ത് ശർമ്മയെ ഇംപീച്ച് ചെയ്യും. മാർച്ച് ആദ്യവാരത്തിലാണ് സമിതി അന്വേഷണം ആരംഭിച്ചത്. പഞ്ചാബ്-ഹരിയാന ഹൈകോടതികളിലെ ചീഫ് ജസ്റ്റിസായ ഷീല നാഗു, ഹിമാചൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ് സന്ധവാലിയ, കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് അനു ശിവരാമൻ എന്നിവരടങ്ങുന്ന സമിതിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് സമർപ്പിച്ചത്.
സംഭവ സമയത്ത് സ്ഥലത്തുണ്ടായ നിരവധി ഉദ്യോഗസ്ഥരുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷമാണ് അന്തിമ റിപ്പോർട്ട് തയാറാക്കിയത്. മാർച്ച് 14ന് ഹോളി ദിനത്തില്‍ ജസ്റ്റിസ് യശ്വന്ത് വർമയുടെ ഒദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണക്കാൻ എത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥര്‍ 15 കോടി രൂപ കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ട്. വസതിയില്‍ തീപിടിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയത്.
ഈ സമയം യശ്വന്ത് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്‌സ് സംഘം സംഭവം പൊലീസിനെ അറിയിക്കുകയും പൊലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിനെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും വിവരം അറിയിച്ചിരുന്നു. സുപ്രീംകോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. പിന്നാലെ, ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈകോടതിയിലേക്ക് മാറ്റി. ഈ നടപടിക്കെതിരെ വിമർശനവുമായി വിവിധ ബാർ അസോസിയേഷനുകൾ രംഗത്തെത്തിയിരുന്നു. മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് ഹൈകോടതി എന്നാണ് സ്ഥലം മാറ്റത്തിൽ അലഹാബാദ് ബാർ അസോസിയേഷൻ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.