പശുവും ഗോമൂത്രവുമാണ് മോദി സർക്കാരിന്റെ അജണ്ടയിൽ പ്രധാനം -ശരദ് പവാർ

പൂണെ: പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനങ്ങൾ ഒരുപാട് നൽകുന്നുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ലെന്നും പശുവും ഗോമൂത്രവുമാണ് സർക്കാറിന്റെ അജണ്ടയിൽ പ്രധാനമെന്നും എ​ൻ.​സി.​പി സ്ഥാ​പ​ക​ൻ ശരദ് പവാർ പറഞ്ഞു. മഹാരാഷ്ട്ര അഹമ്മദ്‌നഗറിലെ ഷിർദിയിൽ എൻ.സി.പി ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു 2016-2017ൽ പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ നമ്മൾ 2024 ൽ എത്തിയിട്ടും ഒന്നും നടന്നില്ല. നഗരപ്രദേശങ്ങളിലെ ഭവനരഹിതർക്ക് വീട് നിർമിച്ചു നൽകുമെന്ന ഒരു വാഗ്ദാനം മുൻപ് നടത്തിയിരുന്നു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് ആർക്കും അറിയില്ല. എന്നിട്ടാണ് മോദി ഗ്യാരന്റിയെ കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിന് സഹായം നൽകില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പശുവും, ഗോമൂത്രവും ഗോൾവാൾക്കർ പ്രത്യയശാസ്ത്രവുമാണ് സർക്കാരിന്റെ അജണ്ടയിൽ മുന്നിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊ​തു​തെ​ര​​ഞ്ഞെ​ടു​പ്പി​ൽ 400ല​ധി​കം സീ​റ്റ് നേ​ടു​മെ​ന്ന ബി.​ജെ.​പി അ​വ​കാ​ശ​വാ​ദവും ശരത്പവാർ ത​ള്ളി. രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യ അ​ന്ത​രീ​ക്ഷം ബി.​ജെ.​പി​ക്ക് അ​നു​കൂ​ല​മ​ല്ലെ​ല്ലെന്നും നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ കാ​വി​പ്പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ന് പു​റ​ത്താ​ണെ​ന്നും അദ്ദേഹം പറഞ്ഞു.

ഛത്രപതി ഷാഹു മഹാരാജ്, ജ്യോതിബ ഫൂലെ, ബി.ആർ അംബേദ്കർ തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കൾ പ്രചരിപ്പിച്ച ആശയങ്ങളിൽ ഉറച്ചുനിൽക്കുകയാണ് തന്റെ പാർട്ടിയെന്നും എന്നാൽ അധികാരത്തിലുള്ളവർക്ക് അങ്ങനെയുള്ള തത്വങ്ങൾ ഉള്ളതായി തോന്നുന്നില്ലെന്നും പവാർ പറഞ്ഞു.

എൻ.സി.പി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ , സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ, വനിതാ വിഭാഗം പ്രസിഡന്റ് രോഹിണി ഖഡ്‌സെ, ദേശീയ ട്രഷറർ ഹേമന്ത് തക്‌ലെ, എം.പിമാരായ ഫൗസിയ ഖാൻ, അമോൽ കോൽഹെ, മുൻ മന്ത്രിമാരായ അനിൽ ദേശ്മുഖ്, ഏകനാഥ് ഖഡ്‌സെ, രാജേഷ് ടോപെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Modi’s guarantees remain unfulfilled, cow and ‘goumutra’ at top his govt’s agenda: Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.