മൻമോഹന്​ പിറന്നാൾ ആശംസയുമായി മോദി

ന്യൂഡൽഹി: വ്യാഴാഴ്​ച 87ാം പിറന്നാൾ ആഘോഷിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്​​ ആശംസകൾ നേർന്ന്​ ന​േ​രന്ദ്ര മോദി. അമേരിക്കയിലുള്ള പ്രധാനമന്ത്രി ന​േ​രന്ദ്ര മോദി ട്വിറ്ററിലൂടെയാണ്​ മുൻ പ്രധാനമന്ത്രിക്ക്​ ആശംസകൾ നേർ ന്നത്​. ‘നമ്മുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​ ജീക്ക്​ എല്ലാവിധ ആശംസകളും. അദ്ദേഹത്തി​​െൻറ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർഥിക്കും’ എന്നുമായിരുന്നു മോദിയുടെ ട്വീറ്റ്​.

കോൺഗ്രസ്​ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​, പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​, കെ.വി. തോമസ്​ തുടങ്ങി നിരവധി പേർ മൻമോഹൻ സിങ്ങിന്​ ആശംസകൾ നേർന്നു.

Tags:    
News Summary - modis birth day wish to manmohan singh -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.