മോദിയുടെ 'ആശ'; ചീറ്റപ്പുലികൾക്ക് പേരിടാൻ മത്സരം

എട്ടു ചീറ്റപ്പുലികളെ ഇന്ത്യയിൽ കൊണ്ടുവരാൻ കഴിഞ്ഞതിന്റെ അഭിമാനം 'മൻ കി ബാത്' പരിപാടിയിൽ മോദി പങ്കുവെച്ചു. അവയെ നിരീക്ഷിക്കുന്നതിന് കർമസമിതിക്ക് രൂപംനൽകും. ജനങ്ങൾക്ക് കാണാനുള്ള സമയം സമിതി നിശ്ചയിക്കും. ചീറ്റപ്പുലികൾക്ക് പേര് നിർദേശിക്കാൻ പൊതുജനങ്ങളോട് മോദി അഭ്യർഥിച്ചു.

ആശ, സിയായ, ഒബാൻ, സിബിലി, സിയാസ, സാവന്ന, സഷ, ഫ്രെഡി എന്നിങ്ങനെയാണ് ഇപ്പോൾ പേര്. ഇതിൽ ആശയെന്ന പേര് മോദി നൽകിയതാണ്. mygov.in വഴി മറ്റു പേരുകൾ നിർദേശിക്കാം. വിജയികൾക്ക് സമ്മാനം നൽകും. ചീറ്റപ്പുലികളെ കാണാൻ ആദ്യാവസരം നൽകുമെന്നും മോദി പറഞ്ഞു.

Tags:    
News Summary - Modi's 'Asha'; Competition to name cheetahs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.