ന്യൂഡൽഹി: ഒടുവിൽ ഭൂകമ്പം വന്നെന്നും ഭൂമി കൊള്ളയടിക്കപ്പെട്ടപ്പോൾ ഭൂ മാതാവ് കോപിച്ചെന്നും പ്രാധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലും ഡൽഹിയിലും ഉണ്ടായ നേരിയ ഭൂചലനത്തെ പരാമർശിക്കുകയായിരുന്നു അദ്ദേഹം. മോദിക്കെതിരായ തെളിവ് താൻ പുറത്ത് വിട്ടാൽ ഭുകമ്പം ഉണ്ടാകുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ചുകൂടിയായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
അഴിമതി േസവനമാക്കിയവരാണ് കോൺഗ്രസ്. നോട്ട് നിരോധിച്ചതിലൂടെ പതിറ്റാണ്ടുകളായി ഇന്ത്യയെ കൊള്ളയടിച്ചുകൊണ്ടിരുന്നതിന് താൻ അറുതി വരുത്തുകയായിരുന്നു. അടുത്ത നടപടിയായി ബിനാമി സ്വത്ത് നിയമം പരിഷ്കരിക്കും. രാജ്യത്തിന് പുറത്തെ കള്ളപ്പണം തിരികെ കൊണ്ടുവരും. പാർട്ടി കുടുംബ സ്വത്താക്കിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.
സ്വാതന്ത്ര്യം നേടിത്തന്നത് ഒരു കുടുംബം അല്ല. ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് കോൺഗ്രസ് രൂപീകരിച്ചിട്ട് പോലുമില്ല. ഇത് അവർ അംഗീകരിക്കണം. നോട്ട് നിരോധനം ശരിയായ നടപടിയെന്ന് തെളിഞ്ഞു. നിരോധനത്തെ സംബന്ധിച്ച് സർക്കാർ തുടക്കം മുതൽ ചർച്ചക്ക് തയ്യാറായിരുന്നു. എന്നാൽ ചർച്ചക്ക് പകരം ടീവിയിൽ മുഖം കാണിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഒരു ചായക്കാരെൻറ മകന് പ്രാധാനമന്ത്രിവരെ ആകാൻ കഴിഞ്ഞു എന്നുള്ളതാണ് ഇന്ത്യൻ ജനാധിപത്യത്തിെൻറ ശക്തി. തെൻറ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞത് വെറുതെയല്ല. വൻ ശക്തികൾക്കെതിരെയാണ് താൻ പോരാടുന്നത്. എന്തു നേരിടാൻ തയ്യാറാണെന്നും മോദി പറഞ്ഞു.
ഞങ്ങൾ നായകളുടെ പരമ്പരയിൽ അല്ല ജനിച്ചതെന്ന് കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ പരാമർശത്തെ സൂചിപ്പിച്ച് മോദി പറഞ്ഞു. ഇന്ദിരാഗാന്ധി അവരുടെ ജീവിതം രാജ്യത്തിനായി സമർപ്പിച്ചപ്പോൾ ഇപ്പോഴത്തെ പ്രധാനമന്ത്രിക്കോ അദ്ദേഹത്തിെൻറ കുടുംബത്തിലെ ഒരു നായക്ക് പോലുമോ രാജ്യസ്നേഹം അവകാശപ്പെടാനാവില്ലെന്ന് ഖാർഗെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നവംബർ എട്ടിന് ശേഷം ഇതാദ്യമായാണ് മോദി ലോക്സഭയിൽ സംസാരിക്കുന്നത്.
അതേസമയം പ്രകൃതി ദുരന്തങ്ങളെ പ്രധാനമന്ത്രി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് പിന്നീട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.