പെട്രോൾ വില വർധനവ്​: മോദിയുടെ ഫേസ്​ബുക്​ പേജിൽ മലയാളികളുടെ പൊങ്കാല

ന്യൂഡൽഹി: പെ​ട്രോൾ വില വീണ്ടും വർധിപ്പിച്ചതിന്​ പിന്നാലെ​ മോദിയുടെ ​ഫേസ്​ബുക്​ പേജിൽ മലയാളികളുടെ പൊങ്കാല. യു.പി.എ ഭരണ കാലത്ത്​ പെ​ട്രോൾ വില വർധിച്ചതിനെ വിമർശിച്ച്​ 2012 മെയ്​ 23ന്​ മോദിയിട്ട പോസ്​റ്റ്​ തെര​ഞ്ഞ്​ പിടിച്ചാണ്​ മലയാളികൾ കൂട്ട പൊങ്കാല ചാർത്തിയിരിക്കുന്നത്​.

എണ്ണ വില വർധനവ്​ കോ​ൺഗ്രസ്​ നയിക്കുന്ന യു.പി.എ സർക്കാരി​െൻറ തികഞ്ഞ പരാജയമെന്നായിരുന്നു മോദി അന്ന്​ പോസ്റ്റ്​ ചെയ്​തത്​. കഴിഞ്ഞ ദിവസം പെ​ട്രോൾ വില 2.21 രൂപയും ഡീസൽ 1.79 രൂപയും വർധിപ്പിച്ചിരുന്നു.

Full View

ചില ​'പൊങ്കാലകൾ'

PraTheesh KalanJoor
മലയാളികളുടെ സൂപ്പർ പൊങ്കാല. സർജിക്കൽ സ്ട്രൈക്ക്.. സൈബർ വിപ്ലവം. അഭിവാദ്യങ്ങൾ മലയാളീസ്. മല്ലൂസ് ഓൺ സ്ട്രൈക്ക്

Ibn Shamsudheen
എല്ലാം ഭാരതത്തി​െൻറ പുരോഗതിക്ക്‌ വേണ്ടിയാണല്ലൊ എന്ന് ഓർക്കുമ്പോഴാ ഒരാശ്വാസം

Shabeeb Rahman
ഈ പോസ്റ്റ് കുത്തിപ്പൊക്കിയ എല്ലാവരേയും രാജ്യദ്രോഹികളായി പ്രഖ്യാപിച്ചിരിക്കുന്നു.

Mohammed Rishab
 ഈ അച്ഛാ ദിൻ എന്ന് പറയുമ്പോ കൃത്യം ഏത് ദിവസം ആയി വരും ?

News Summary - modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.