മോദി പറഞ്ഞത്​ തെറ്റ്​; കശ്​മീർ പാകിസ്​താന്​ വാഗ്​ദാനം ചെയ്​തത്​​ പ​േട്ടൽ  -സെയ്​ഫുദ്ദീൻ സോസ്​

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്​സഭയിൽ പറഞ്ഞത്​ തെറ്റാണെന്നും കശ്​മീർ പാകിസ്​താന്​ നൽകാമെന്ന്​ തുടർച്ചയായി വാഗ്​ദാനം ​ ചെയ്​തത്​ സർദാർ വല്ലഭ ഭായ്​ പ​േട്ടൽ ആണെന്നും മുൻ കേന്ദ്രമന്ത്രി സെയ്​ഫുദ്ദീൻ സോസ്. ചരിത്രത്തെ മോദി ദുർവ്യാഖ്യാനം ചെയ്യുകയാണ്​. പ​േട്ടൽ മാർഗം സ്വീകരിച്ചിരുന്നുവെ​ങ്കിൽ കശ്​​മീർ പ്ര​ശ്​നം ഉണ്ടാകുമായിരുന്നില്ല എന്നാണ്​ മോദിയുടെ അവകാശ വാദം. ചരിത്രസത്യങ്ങൾ അറിയാതെയാണിത്​ ^സോസ്​ പ്രസ്​താവനയിൽ പറഞ്ഞു. കശ്​മീരിനെക്കുറിച്ച്​ സെയ്​ഫുദ്ദീൻ സോസി​​​െൻറ പുസ്​തകം അടുത്ത്​ പുറത്തിറങ്ങും. 

കശ്​മീരിനെ പാകിസ്​താന്​ ​ പ​േട്ടൽ വാഗ്​ദാനം ചെയ്​തിരുന്നു. എന്നാൽ, ഭാവനലോകത്ത്​ മുഴുകിയ ലിയാഖത്ത്​ അലിഖാൻ ഹൈദരാബാദ്​ ഡെക്കാന്​ വേണ്ടി വാശിപിടിക്കുകയായിരുന്നു. ഇതേകുറിച്ച്​ മുൻ പാകിസ്​താൻ പ്രധാനമന്ത്രി ചൗധരി മുഹമ്മദ്​ അലി, മുൻ മന്ത്രി സർദാർ ഷൗക്കത്ത്​ ഹയാത്​ ഖാൻ എന്നിവരുടെ പുസ്​തകങ്ങളിൽ വ്യക്​തമായി പറയുന്നുണ്ട്​. ലിയാഖത്ത്​ അലിഖാൻറ നിലപാടിൽ അവർ വിലപിക്കുന്നു​ണ്ട്​. രാഷ്​ട്രീയക്കാർ ചരിത്രത്തെ ഉപയോഗിക്കു​േമ്പാൾ വസ്തുതകൾ വിസ്​മരിക്കരുത്​. മോദി ഏതായാലും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള ചരിത്രം ഗൗരവമായി പഠിക്കണം. നെഹ്​റുവിന്​ പ​േട്ടലുമായും ഗാന്ധിജിയുമായുമുള്ള ബന്ധം എന്തായിരുന്നു​െവന്ന്​ അതുവഴി മനസ്സിലാക്കാനാവും ^സോസ്​ തുടർന്നു. 
 

Tags:    
News Summary - Modi Is Wrong. Sardar Patel Offered Kashmir to Pakistan: Saifuddin Soz- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.