'35 മാർക്കിനുള്ള പരീക്ഷയെ മോദി എഴുതു; 36 കിട്ടിയാൽ ​ഡിസ്​റ്റിങ്​ഷൻ', കോവിഡ്​ പ്രതിരോധത്തിൽ പരിഹാസം

കോഴിക്കോട്​: കോവിഡ്​ പ്രതിരോധത്തിൽ പ്രധാനമ​ന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്​ മാധ്യമപ്രവർത്തകൻ കെ.ജെ ജേക്കബ്​. 35 മാർക്കിനുള്ള പരീക്ഷയെഴുതുന്ന മോദിക്ക്​ 36 കിട്ടിയാൽ ഡിസ്റ്റിങ്​ഷനാണെന്ന്​ അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു. 'ഇന്നലെ ആൾ വന്നു കാര്യം പറഞ്ഞു: ഒന്നും ചെയ്യില്ല; ചെയ്യാൻ പ്ലാനില്ല; അറിയുകയുമില്ല. ആകെ അറിയാവുന്നത് കച്ചോടമാണ്. അതുകൊണ്ടു പകുതി വാക്സിൻ മാർക്കറ്റിൽ വിൽക്കാൻ മരുന്ന് കമ്പനികൾക്ക് അനുവാദം കൊടുത്തിട്ടുണ്ട്. ആവശ്യക്കാർക്ക് വാങ്ങാം. കഴിഞ്ഞു. ഉത്തരവാദിത്തം കഴിഞ്ഞു​'- കെ.ജെ ജേക്കബ്​ ​ഫേസ്​ബുക്കിൽ പോസ്റ്റിൽ പറഞ്ഞു.  

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണ്ണ രൂപം

എനിക്കിതാണ് മോദിജിയെ ബഹുമാനം. പുള്ളി മുപ്പത്തഞ്ചു മാർക്കിനുള്ള പരീക്ഷയെ എഴുതൂ. മുപ്പത്താറു കിട്ടിയാൽ പുള്ളിയ്ക്കു ഡിസ്റ്റിംക്ഷനാണ്.ഇന്നലെ ആൾ വന്നു കാര്യം പറഞ്ഞു:ഒന്നും ചെയ്യില്ല; ചെയ്യാൻ പ്ലാനില്ല; അറിയുകയുമില്ല. ആകെ അറിയാവുന്നത് കച്ചോടമാണ്. അതുകൊണ്ടു പകുതി വാക്സിൻ മാർക്കറ്റിൽ വിൽക്കാൻ മരുന്ന് കമ്പനികൾക്ക് അനുവാദം കൊടുത്തിട്ടുണ്ട്. ആവശ്യക്കാർക്ക് വാങ്ങാം. കഴിഞ്ഞു. ഉത്തരവാദിത്തം കഴിഞ്ഞു. ഇനി എന്തെങ്കിലും ചെയ്‌താൽ മുപ്പത്തഞ്ചു മാർക്കിനുള്ള വക പി ആർ/ഭക്തന്മാർ കണ്ടെത്തിക്കൊള്ളും. കേന്ദ്ര ബജറ്റിൽ കോവിഡ് വാക്സിനുകൾക്കു മാത്രമായി 35,000 കോടി രൂപ പ്രത്യേകം വകയിരുത്തിയിട്ടുണ്ട്. വേണമെങ്കിൽ കൂടുതൽ കൊടുക്കും എന്നും പറഞ്ഞിട്ടുണ്ട്. പി എം കെയർ ഫണ്ട് എന്ന് പറഞ്ഞു നാട്ടിലും പുറത്തുമുള്ള സ്‌ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും കണക്കില്ലാത്ത പണം പിരിച്ചുവച്ചിട്ടുണ്ട്.

എന്നിട്ടാണ്! ലോകത്തിന്റെ ഫാർമ ഹബാണ് എന്ന് ഇടയ്ക്കിടെ പറയും. പക്ഷെ ഒരാവശ്യം വന്നപ്പോൾ മരുന്നില്ല ഓക്സിജനില്ല വാക്സിനില്ല കിടക്കകളില്ല ഐ.സി.യുകളില്ല വെന്‍റിലേറ്ററില്ലഅതൊന്നും മനസിലാകത്തുമില്ല. മുപ്പത്തഞ്ചു മാർക്ക് മതി. പള്ളിക്കൂടത്തിൽ പോകേണ്ട നേരത്തു വടി കറക്കാൻ പോയതിന്റെ ഗുണം.

Tags:    
News Summary - Modi writes exam for '35 marks; 'Distinction if you get 36'; Modi covid vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.